Here you can find the Malayalam/Manglish script for my Vlog about traveling Central Vietnam. I’ve included the English translations as well to help you practice your reading and improve your vocabulary.

Feel free to discuss this in the comments, or join the discord and ask questions with other learners and Malayalam speakers!

Find the video here:

https://youtu.be/CcGWYIL1CRI

Find more of my travel vlogs here:

Script:

ISO:

April 2021, viyaṟṟnāminṟe kōviḍ pratikaraṇaṁ śaktamāyatināl muḻuvan kēsukaḷuṭe eṇṇaṁ kuṟavāyirunnu. adirtthi aṭaccatinu śēṣaṁ puṟattēykkuḷḷa yātrakaḷ bhutimuṭṭāyi. atukoṇṭǔ arjunuṁ ñānuṁ madhya viyaṟṟnāmil oru sāhasiga yātra ceytu.

viyaṟṟnāminṟe pazhaya talasthānamāya hwe āyirunnu ñaṅṅaḷuṭe ādyatte lakṣyaṁ. aviṭe ñaṅṅaḷ paḻaya cakravarttiyuṭe nagaraṁ kaṇṭu. amērikkayumāyuḷḷā yuddhattinu mump iviṭe 160 (nūṟṟi-yaṟu-patǔ) keṭṭiṭaṅṅaḷ uṇṭāyirunnu, ennāl inn bhakkiullathu patthe-ṇṇaṁ mātramāṇǔ. pala keṭṭiṭaṅṅaḷuṁ vīṇṭe-ṭuttha maṭṭil uṇṭāyirunnu.

iviṭe ñaṅṅaḷ viyaṟṟnāminṟe avasānatte rājāvine kuṟicc paṭhiccu. itinu puṟame cila manoharamaaya pratimakalum kalla-ṟa-kaḷuṁ maṟṟuṁ ñaṅṅaḷ sandarśiccu.

1 13  performers (kalāpradarśakar)

ī kalākār intyayil ninnuḷḷavaralla. ivar chāṁ vibhāgattil peṭṭavarāṇǔ.
chāmkār hindukkaḷ āyirunnu. atināl mī sōnil orupādampalaṅṅaḷ uṇṭǔ. chāmkār kūṭutalum śaivarāyirunnu. iviṭe paḻaya ampalaṅṅaḷuṁ eḻuttukaḷuṁ śiva liṁga-ṅṅaḷuṁ kāṇān kaḻiyuṁ.

madhya viyaṟṟnāminṟe saṁskāraṁ kaṁbōḍiyaykkǔ samānamāṇǔ. haindava svā-dhī-naṁ iviṭeyuṁ kāṇappeṭunnu. mī sōṇil mātramalla maṟṟu pala iṭa-ṅṅa-ḷiluṁ hindu purā-vastukkaḷ kāṇuvān kaḻiyuṁ. ḍā nāṅile myūsiyattil oru muṟi nirachǔ śilpangal uṇṭǔ. 

2:22

hoyi ān
hoyi ān caritram-uṟaṅṅunna-yoriṭaṁ-āṇǔ. paḻayakālattǔ hoyi an oru pradhāna kacavaṭa tuṟamukhaṁ āyirunnu

pandu mutal koṟianāṭāyi kacavaṭa-munṭāy-athukonṭǔ iviṭatte keṭṭiṭaṅṅaḷkkǔ koṟianāṭṭil pōleyuḷḷa taccukalayunṭǔ

vaikunnēraṅṅaḷil iviṭe kure sancārikaḷ ettāṟuṇṭǔ. hoyi āninṟe param-parā-gata viḷakkukaḷ rātri iviṭaṁ manōharamākkunnu.

3:00 bana kunnukaḷ

pinnīṭǔ ñaṅṅaḷ bāna hill sandarśiccu – oru tīṁ pārkkǔ

3:06 – ḍayalōg

4:51
bāna kunnukaḷ vaḷare manōharamāyirunnu. pakṣe iviṭaṁ śarikkumoru ṭūṟisṟṟǔ

 kēndramāṇ-enn-enikku tōnni. yūṟōppiyan śaili-yil-uḷḷa keṭṭiṭaṅṅaḷuṁ, putiya

bawdha-yambalangaḷum, orupāṭūṭṭupurakaḷum iviṭe uṇṭāyirunnu. ṭikaṟṟǔ nirakkǔ alpaṁ kūṭutalāṇǔ. oru vaṭṭaṁ varān paṟṟiya sthalaṁ.

4:13 ḍanāṅ naiṟṟ krūs

ḍanāṅil tiriccettiyappōḷ iruṭṭāyi. ñaṅṅaḷ puḻayilūṭe oru kappalōṭṭattinu pōyi. cōṟuṁ sūppuṁ cemmīnuṁ panniyiṟacciyuṁ ellāṁ aṭaṅṅunna nalla attāḻavuṁ kaḻiccu.

ḍanāṅinṟe tī tuppunna vyāḷī pālavuṁ viḷakkukaḷ teḷiññu nilkkunna pala keṭṭiṭaṅṅaḷuṁ ñaṅṅaḷkkorupāṭiṣṭapeṭṭu.

4:45 mārbiḷ malakaḷ

aṭutta divasaṁ ḍanāṅile kāḻca-kaḷi-lēykkǔ pōyi. iviṭutte veṇṇa-kkallu-malaka-ḷil kayaṟi. aviṭe bawddha śilpaṅṅaḷ uṇṭǔ. kāṟil pōya ñaṅṅaḷ strī buddhayēyuṁ pala pagōṭakaḷuṁ kaṇṭu.

535 mekkoṅ yātra

madhya viyaṟṟnāṁ yātraykku śēṣaṁ ñaṅṅaḷ oru ceṟiya tekkan yātra naṭatti. ñaṅṅaḷ oru nāḷ mekkōṅ puḻamukham kānānpōyi. aviṭatte saṁskāratte kuṟiccu paṭhikkān kaḻiññu. saigōṇil ettiyappōḷ nallapōle tinnu.

553 saigōṇ food

625 conclusion
ī oḻivukālaṁ tīrā-ṟāy-appōḷ kōviḍinṟe ḍelṟṟa rōgam viyaṟṟnāmil etti. aṭutta divasaṁ ñaṅṅaḷ hanōyil ettiyappōḻēykkuṁ sampūrṇa aṭacciṭal tuṭaṅṅiyirunnu. ī yātra ceyyān kaḻiññatil nalla santōṣaṁāyi. Pinnīṭǔ viyaṟṟnāṁ tuṟakkunnatǔ oru kollaṁ kaḻiññiṭṭāvuṁ. ippōḷ sañcārikaḷuṭe varavināyi kāttiri-kkuka-yāṇ viyaṟṟnāṁ

viyaṟṟnāṁ ēṟe pratyē-katakaḷ-uḷḷayoru nāṭāṇǔ. iviṭēykkǔ niṅṅaḷ varumennu ñaṅṅaḷ karutunnu.

_______________

ML

അപ്രിൽ 2021, വിയറ്റ്നാമിൻറെ കോവിഡ് പ്രതികരണം ശക്തമായതിനാൽ മുഴുവൻ കേസുകളുടെ എണ്ണം കുറവായിരുന്നു. അതിർത്തി അടച്ചതിനു ശേഷം പുറത്തേയ്ക്കുള്ള യാത്രകൾ സാധ്യമല്ലാതെ ആയി തീർന്നു. അത് കൊണ്ട് അർജുനും ഞാനും മധ്യ വിയറ്റ്നാമിൽ ഒരു സാഹസികയാത്ര ചെയ്തു.

വിയറ്റ്നാമിൻറെ തലസ്ഥാനമായ ഹ്യൂ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. അവിടെ ഞങ്ങൾ പഴയ ചക്രവർത്തിയുടെ നഗരം കണ്ടു. അമേരിക്കയുമായുള്ളാ യുദ്ധത്തിനു മുമ്പ് ഇവിടെ 160 (നൂറ്റിയറുപത്) കെട്ടിടങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് അവശേഷിക്കുന്നത് പത്തെണ്ണം മാത്രമാൺ. പല കെട്ടിടങ്ങളും വീണ്ടെടുത്ത മട്ടിൽ ഉണ്ടായിരുന്നു.

ഇവിടെ ഞങ്ങൾ വിയറ്റ്നാമിൻറെ അവസാനത്തെ രാജാവിനെ കുറിച്ച് പഠിച്ചു. ഇതിനു പുറമെ ചില ശ്രദ്ധേയമായ പ്രതിമ പാലകരുള്ള കല്ലറകളും മറ്റും ഞങ്ങൾ സന്ദർശിച്ചു.

1 13  പെർഫൊർമെർസ് (കലാപ്രദർശകർ)

ഈ കലാപ്രദർശകർ ഇന്ത്യയിൽ നിന്നുള്ളവരല്ല. ഇവർ ചം വിഭാഗത്തിൽ പെട്ടവരാൺ.

ചം ജനത ഹിന്ദുക്കൾ ആയിരുന്നു. അതിനാൽ തന്നെ സോനിൽ നിരവധി അമ്പലങ്ങൾ ഉണ്ട്. ചം ജനത ശൈവർ ആയിരുന്നു. ഇവിടെ പഴയ അമ്പലങ്ങളും എഴുത്തുകളും ശിവ ലിംഗങ്ങളും കാണാൻ കഴിയും.

മധ്യ വിയറ്റ്നാമിൻറെ സംസ്കാരം കംബോഡിയയ്ക്ക് സമാനമാൺ. ഹൈന്ദവ സ്വാധീനം ഇവിടെയും കാണപ്പെടുന്നു. മൈ സോണിൽ മാത്രമല്ല മറ്റു പല ഇടങ്ങളിലും ഹിന്ദു പുരാവസ്തുക്കൾ കാണുവാൻ കഴിയും. ഡാ നാങിലെ മ്യൂസിയത്തിൽ ഒരു വലിയ ശില്പ ശേഖരം ഉണ്ട്.

2:22

ഹൊയി അൻ

ഹൊയി അൻ ചരിത്രമുറങ്ങുന്ന ഒരിടം ആൺ. പഴയകാലത്ത് ഹൊയി അൻ ഒരു പ്രധാന വാണിജ്യ തുറമുഖം ആയിരുന്നു. കൊറിയയുമായി കച്ചവട ബന്ധമുണ്ടായിരുന്നതിനാൽ ഇവിടുത്തെ തച്ചുകലയിലും അത് പ്രകടമാൺ. ഹൊയി അനിൻറെ കെട്ടിടങ്ങൾ കരുതലോടെ നിലനിർത്തിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ഇവിടെ വിനോദസഞ്ചാരികൾ എത്താറുണ്ട്. ഹൊയി അനിൻറെ പരമ്പരാഗത വിളക്കുകൾ രാത്രി ഇവിടം മനോഹരമാക്കുന്നു.

3:00 ബന കുന്നുകൾ

പിന്നീട് ഞങ്ങൾ ബനാ കുന്നുകൾ സന്ദർശിച്ചു – ഒരു തീം പാർക്ക്

3:06 – ഡയലോഗ്

4:51

ബന കുന്നുകൾ വളരെ മനോഹരമായിരുന്നു. പക്ഷെ ഇവിടം ശരിക്കുമൊരു ടൂറിസ്റ്റ് കേന്ദ്രമാൺ എന്ന് എനിക്കു തോന്നി. യൂറോപ്പിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും, പുതിയ ബവോത്ത ആരാധനാലയങ്ങളും, നിരവധി റെസ്റ്റോറൻറൂകളും ഇവിടെ ഉണ്ടായിരുന്നു. ടികറ്റ് നിരക്ക് അല്പം കൂടുതലാൺ. ഒരു വട്ടം വരാൻ പറ്റിയ സ്ഥലം.

4:13 ഡനാങ് നൈറ്റ് ക്രൂയിസ്

ഡനാങിൽ തിരിച്ചെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. ഞങ്ങൾ പുഴയിലൂടെ ഒരു കപ്പലോട്ടത്തിനു പോയി. ചോറും സൂപ്പും ചെമ്മീനും പന്നിയിറച്ചിയും എല്ലാം അടങ്ങുന്ന നല്ല അത്താഴവും കഴിച്ചു.

ഡനാങിൻറെ തീ തുപ്പുന്ന വ്യാളീ പാലവും വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന നിരവധി കെട്ടിടങ്ങളും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപെട്ടു.

4:45 മാർബിൾ മലകൾ

അടുത്ത ദിവസം ഡനാങിലെ കാഴ്ചകളിലേയ്ക്ക് പോയി. ഇവിടുത്തെ വെണ്ണക്കല്ല് മലകളിൽ കയറി. അവിടെ ബവോത്തായുടെ ശില്പങ്ങൾ ഉണ്ട്. കാറിൽ പോകുക ആയിരുന്ന ഞങ്ങൾ ലേഡി ബുദ്ധയേയും പല പകോടകളും കണ്ടു. ഡനാങ് ഒരു വലിയ നഗരം ആണെങ്കിലും ഒട്ടനവധി പ്രകൃതിദത്തവും ആത്മീയവുമായ സ്ഥലങ്ങൾ ഈ നഗരത്തിനടുത്തുണ്ട്.

535 മെക്കൊങ് യാത്ര

മധ്യ വിയറ്റ്നാം യാത്രയ്ക്കു ശേഷം ഞങ്ങൾ ഒരു ചെറിയ തെക്കൻ യാത്ര നടത്തി. ഞങ്ങൾ മെക്കോങിൽ ഒരു നാൾ നീണ്ടുനിൽക്കുന്ന പുഴമുഖ സഞ്ചാരം നടത്തി. അവിടത്തെ സംസ്കാരത്തെ കുറിച്ചു പഠിക്കാൻ കഴിഞ്ഞു. സൈഗോണിൽ എത്തിയപ്പോൾ നല്ല ഭക്ഷണവും കഴിച്ചു.

553 സൈഗോൺ ഫൊഒദ്

625 ചൊൻച്ലുസിഒൻ

ഈ ഒഴിവുകാലം തീരാറായപ്പോൾ കോവിഡിൻറെ ഡെൽറ്റ വകഭേദം വിയറ്റ്നാമിൽ എത്തി. അടുത്ത ദിവസം ഞങ്ങൾ ഹനോയിയിൽ എത്തിയപ്പോഴേയ്ക്കും സമ്പൂർണ അടച്ചിടൽ തുടങ്ങിയിരുന്നു. ഈ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ നല്ല സന്തോഷം ആയി. വിയറ്റ്നാം തുറക്കുന്നത് ഒരു കൊല്ലം കഴിഞ്ഞിട്ടാവും. ഇപ്പോൾ സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാൺ വിയറ്റ്നാം

വിയറ്റ്നാം ഏറെ പ്രത്യേകതകൾ ഉള്ള ഒരു നാടാൺ. ഇവിടേയ്ക്ക് നിങ്ങൾ വരും എന്നു ഞങ്ങൾ കരുതുന്നു.

English SUBS:

In April 2021, the overall number of cases was low due to Vietnam’s strong Covid response.

After the border was closed, outward travel became impossible.

So Arjun and I went on an adventure in central Vietnam.

Our first destination was Hue, the capital of Vietnam.

There we saw the old emperor’s city.

 Before the war with America, there were 160 buildings here,

 but today only ten remain.

Many of the buildings were restored.

Here we learn about the last king of Vietnam.

 Apart from this, we visited tombs with some remarkable statue guardians etc.

These performers are not from India.

They belong to the Cham tribe.

The Cham people were Hindus.

Hence there are many temples in the zone.

The Cham people were Shiva devotees.

 Here you can see old temples, inscriptions and Shiva lingams.

The culture of central Vietnam is similar to that of Cambodia.

Hindu influence is also seen here.

Hindu artefacts can be found not only in My So bunt also in many other places.

The museum in Da Nang has a large collection of sculptures

Hoi An is a place steeped in history.

Hoi An was an important commercial port in ancient times.

 Because of the trade relationship with Korea,

it is also evident in the pottery here.

 Hoi An’s buildings are meticulously maintained.

Tourists come here in the evenings.

Hoi An’s traditional lanterns make the place beautiful at night.

Later we visited Bana Hills – a theme park

Bana hills were very beautiful.

But I felt that this place is more of a tourist trap.

There were European-style buildings, new Buddha shrines, and many restaurants.

The ticket price is a bit high.

It’s a place you can visist once, and it’s enough.

It was dark when we got back to Da Nang.

We went on a river cruise.

We had a nice dinner of rice, soup, shrimp and pork.

We loved Danang’s fire-breathing dragon bridge and many illuminated buildings.

The next day we went sightseeing in Danang.

We climbed up the Marble Mountains.

There are sculptures of Buddha.

As we were going by car, we saw Lady Buddha and many pagodas.

Although Danang is a big city, there are many natural and spiritual places near the city

After traveling through central Vietnam,

we took a short trip south.

We did a day long river cruise on the Mekong.

 I was able to learn about the culture there.

We had lots of good food when we arrived in Saigon.

As this holiday season drew to a close,

 the delta variant of covid arrived in Vietnam.

By the time we arrived in Hanoi the next day,

 a total shutdown had already begun (May 2021)

. It was a pleasure to be able to do this trip.

1 year has passed since the opening of Vietnam.

Now Vietnam is waiting for the arrival of tourists

Vietnam is a country with many special places and people.

 We hope you will come here.

Leave a Reply

Your email address will not be published. Required fields are marked *